എന്റെ ഭക്തിഗാനങ്ങള്‍
1
ഗണപതിയെ...ഗജമുഖനെ..
തുണയരുളീടണമെ...എന്നില്‍
തുണയരുളീടണമെ...
തവപദ നടയിലൊരെരിയും തിരിയായ്
കരുണാമ്രിതസുധ ചൊരിയേണമെ
കരുണാമ്രിതസുധ ചൊരിയേണമെ.......ഗണ/
വിഘ്നവും വിപരീത ബുദ്ധിയും നിന്‍ മുന്നില്‍
വിഫലങ്ങളാകുമല്ലോ..നിത്യവും
വിഫലങ്ങളഅകുമല്ലോ
വിത്തും, ജഗത്തിന്റെ വികടഭാവങ്ങളും
മിധ്യയായ് മാറുമല്ലോ..മാനസം
മിധ്യയായ് മാറുമല്ലോ...............ഗണ/
സുഖദുഖങ്ങളും ശ്രുതിലയ ഭാവവും
മുഖമുദ്രയാകുമല്ലോ...ജീവന്റെ
മുഖമുദ്രയാകുമല്ലോ
സകല ചരാചര വ്റ്ത്തവും, ക്റ്ത്യവും
സമ്പന്നമാകുമല്ലോ...മന്നിതില്‍
സമ്പൂര്‍ണ്ണമാകുമല്ലോ...........ഗണ///
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment