Sunday, October 26, 2008

എത്രയോ നാളുകള്‍ കാത്തിരുന്നീ മണ്ണില്‍
സത്യമെന്നൊന്നിനെ കാണാന്‍
എത്ര സം വല്‍സരം കാതോര്‍ത്തിരുന്നു ഞാന്‍
സത്യ പ്രവചനം കേള്‍ക്കാന്‍............./എത്ര....
എത്ര കുര്‍ബാനകള്‍ കൈക്കൊണ്ടു നിത്യവും
നന്മകള്‍ നാമ്പുകള്‍ തീര്‍ക്കാന്‍
എത്ര മഹേരുക്കളേറി ഞാന്‍..നിന്നുടെ
കീര്‍ത്തി പദത്തില്‍ വന്നണയാന്‍.............../എത്ര...
എത്രനാള്‍ കാരുണ്യ നാമ്പുകള്‍ തേടി ഞാന്‍
അള്‍ത്താരയില്‍ വന്നു നില്‍ക്കേ
മര്‍ത്യ മനസ്സിന്റെ ദുഖം മറക്കുവാന്‍
കര്‍ത്താവിലാശ്രയം തേടി.................../എത്ര....

No comments: