മാനത്തു നിന്നൊരു നക്ഷത്രം ഭൂമിയില്‍
മിന്നിത്തിളങ്ങി വന്നൂ
മാനവ ജാതിക്കു സന്മനസ്സേകുവാന്‍
മണ്ണില്‍ പിറന്നു വീണൂ......../മാനത്തു......
സത്യസ്വരൂപനാം യേശുദേവന്‍ നിത്യം
വിത്തു വിതച്ചു നിന്നൂ....നന്മതന്‍
വിത്തു വിതച്ചു നിന്നൂ
കത്തിക്കരിഞ്ഞു വരണ്ടു ദാഹിക്കുന്ന
ഹ്റ്ത്തില്‍ ജലം ചൊരിഞ്ഞു..സ്നേഹത്താല്‍
ഹ്റ്ത്തില്‍ ജലം ചൊരിഞ്ഞൂ................/മാനത്തു...
കാരുണ്യവാനായ് കര്‍ത്താവേ നീയെന്നും
കണ്ണുനീരൊപ്പി നിന്നൂ....മര്‍ത്യര്‍തന്‍
കണ്ണുനീരൊപ്പി നിന്നൂ..
കര്‍മ്മങ്ങള്‍ ചെയ്യുവാനെന്നും മനസ്സിനു
കാന്തി പകര്‍ന്നു തന്നൂ.....നിസ്തുല
കാന്തി പകര്‍ന്നു തന്നൂ............................/മാനത്തു...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment