Sunday, October 26, 2008

ദുഖിതര്‍ക്കീലോകം സുഖദമാക്കീ
പീഡിതര്‍ക്കീലോകം സുഗമമാക്കീ
ജീവിത യാത്രയില്‍ യേശുവെ നിന്‍ നാമം
പാവന സുന്ദരമാക്കീ...നിത്യം
ഭാസുര സുന്ദരമാക്കീ............../ദുഖി....
എന്നന്തരാത്മാവില്‍ എന്നും കെടാത്തൊരു
പൊന്നിന്‍ വിളക്കായി നിന്നൂ...നിസ്തുലം
പൊന്നില്‍ വിളക്കയി നിന്നൂ
മന്വന്തരങ്ങളായ് എന്‍ നാവിലെന്നെന്നും
നിന്‍ നാമമുരിയാടി നിന്നൂ...നിര്‍മ്മലം
നിന്‍ നാമമുരിയാടി നിന്നൂ...................../ദുഖി....
എന്നകതാരിലെ വാതായനത്തിലായ്
പൊന്‍ കിരണാവലി തീര്‍ത്തു...നന്മതന്‍
പൊന്‍ കിരണാവലി തീര്‍ത്തു
നിന്‍ ജന്മ നാളിന്റെ ധന്യമാ നിമിഷത്തില്‍
നിരുപമ കാന്തി പരത്തീ.....നവ്യമാം
നിരുപമ കാന്തി പരത്തീ................../ദുഖി....

No comments: