Sunday, October 26, 2008

മൗനമെന്തേ പ്രിയ സഖിയിനിയും
പരിഭവമാണോ പറയാന്‍
മദകര മാധവ രാവില്‍ നിറയും
മാദക സംഗീതം പാടാന്‍................../മൗന...
കൊതിയാണെന്‍ ഹ്റ്ദയത്തില്‍ നിറയെ
മതിവരുവോളം കാണാന്‍
മധുകണമുതിരും നിന്‍ ചൊടിയിതളിന്‍..
മാറില്‍ വീണു മയങ്ങാന്‍.................../മൗന...
നിന്മിഴിയിണയില്‍ കവിതകുറിക്കും
നിത്യവസന്തമായ് മാറാന്‍
നീയാം പത്മം വിരിയും പൊയ്കയില്‍
നീന്തിത്തുടിച്ചു കളിക്കാന്‍............../മൗന...

No comments: