Sunday, October 26, 2008

ദൈവമേ നിന്റെ ജ്ചായയില്‍ നിത്യം
ഞങ്ങളെ കാത്തുകൊള്ളണേ
ഞങ്ങളില്‍ പൂക്കും പുഷ്പമാല്യത്താല്‍
എങ്ങും ഗന്ധമായ് മാറണേ....
കന്മഷങ്ങള്‍ ഒഴിഞ്ഞു മാറുവാന്‍
കാനുണ്യാമ്റ്തം തൂവണേ
കൂരിരുള്‍ മാറി തൂവെളിച്ചത്തിന്‍
തേര്‍ തെളിച്ചു നയിക്കണേ..
ഞങ്ങള്‍ പാടുന്ന കീര്‍ത്തനങ്ങളില്‍
മങ്ങലേല്‍ക്കാതെ കാക്കണേ
നന്മകളല്ലാതൊന്നും തോന്നാതെന്‍
മാനസത്തില്‍ വിളങ്ങണേ...
സത്യമായുള്ളതെന്തും ഓതുവാന്‍
ചിത്തത്തിങ്കല്‍ നിറയണേ
വ്യര്‍ധമോഹം കളഞ്ഞു ഞങ്ങളില്‍
തീര്‍ധമെന്നും തളിക്കണേ...
ദൈവമേ നിന്റെ ജ്ചായയില്‍ നിത്യം
ഞങ്ങളെ കാത്തു കൊള്ളണേ
ദൈവമേ നിന്റെ മായ തന്നിലീ- ജന്മം
ഭാസുരമാകണേ..
ദൈവമേയെല്ലാ മാനസത്തിലും
നവ്യ മോഹനമാകണേ
എന്നുമെന്നും വിളങ്ങി ഞങ്ങളില്‍
പൊന്നുഷസ്സുപോലാവണേ
നിത്യസുന്ദര നാമമെപ്പോഴും
ഹ്റ്ത്തില്‍ വന്നഴകേകണേ
നാവിലാനന്ദമായി വന്നെന്നും
നാദമാധുരി തൂകണേ
സത്യമായൊരാ പുണ്യദര്‍ശനം
ക്റ്ത്യനിഷ്ടയായ് മാറണേ
നാമമെന്നും ജപിക്കും ഞങ്ങളില്‍
ഭാവുകങ്ങളരുളണേ

No comments: