Sunday, October 26, 2008

ജാതിയും വ്യധിയുമില്ലാതെ ലോകരെ
സന്നിധി പുല്‍കിയ തമ്പുരാനെ
ശാശ്വത സ്നേഹത്തെ വിശ്വത്തിനര്‍പ്പിച്ച
ഈശ്വര കാരുണ്യ രക്ഷിതാവെ........../ജാതിയും...
നിത്യവും ഞങ്ങള്‍ക്കനുഗ്രഹമാകുന്ന
നിസ്തുല കാന്തിയാം ഏശുദേവാ
ചെയ്യുന്ന തെറ്റുകളെല്ലാമകറ്റിനീ
പെയ്യുന്നു ഞങ്ങളില്‍ സ്നേഹ വര്‍ഷം......../ജാതിയും...
മുള്‍മുടി ചൂടിക്കുരിശു ചുമന്നു നീ
മക്കള്‍ക്കായെന്തെന്തു ത്യാഗിയായി
മുത്തുന്നു നിത്യവും ഞങ്ങള്‍ നിന്‍ കാലടി
സത്യസ്വരൂപാ നിന്നള്‍ത്താരയില്‍............../ജാതയും...

No comments: