ഹരിഹര സുത നാമം പുകഴൊളി മിന്നുന്ന
ശരണമായ് ഉരുവിടും സന്നിധിയില്‍
കഴലിണ ചേര്‍ക്കാം ഞാന്‍ കലിയുഗ വരദാ നിന്‍
കരുണ തുളുമ്പുമാ പൊന്‍ നടയില്‍.................../ഹരി...
ശ്രീശബരീശന്റെ പൂങ്കാവനത്തിലെ
ശ്രീലക വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍
ശ്രീയായ്, ശിവമായ്, ശരവണ സഹജാ നിന്‍
ശിലയില്‍ അലിയാന്‍ ആവേശം...................../ഹരി..
പടിപതെനെട്ടും, പൊന്നമ്പലവും
പരിപാവനമാം വിഗ്രഹവും
തെലിയൂ മനസ്സില്‍ കരുണക്കടലെ..നിന്‍
തുണയാല്‍ നിര് വ്റ്തിയാകും ഞാന്‍............/ഹരി..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment