Sunday, October 26, 2008

പണ്ടൊരു നാളില്‍ പനിമതി പോലൊരു
പാരിജാതപ്പൂ വിരിഞ്ഞൂ
പാരിലാപ്പൂവിന്റെ ഗന്ധം പരന്നൊരു
പാവന സൗരഭമായി.........../പണ്ടൊരു...
മണ്ണിലും വിണ്ണിലും പരമ പ്രകാശത്തിന്‍
കണ്ണഞ്ചുമാഹ്ലാദമേകീ..
പരിമളം പകരുന്ന സുരഭില ബിന്ദുക്കള്‍
നിറുകയില്‍ വര്‍ഷമായ് മാറി.................../പണ്ടൊരു...
ചിന്മയനീശന്റെ സ്നേഹ പ്രവചനം
നന്മയാല്‍ ജീവനുണര്‍ത്തീ..
നാമങ്ങളായിരം നാവിലുണര്‍ന്നപ്പോള്‍
മാനവ പ്രേമത്തിന്‍ മഹിമയായി........./പണ്ടൊരു...

No comments: