ഒരു കൊച്ചു സ്വപ്നത്തില്‍ ഓമനെ നീയെന്നും
അരികില്‍ വന്നെന്‍ വീണ വാചിച്ചെങ്കില്‍
കനക വിപഞ്ചിതന്‍ ലോലമാം തന്ത്രിയില്‍
മധുര സംഗീതങ്ങള്‍ മീട്ടിയെങ്കില്‍................/ഒരു...
സ്വര്‍ഗീയ ഗംഗയായ് എന്നന്തരാത്മാവില്‍
സ്വരരാഗ ബിന്ദുക്കള്‍ ഒഴുകിയെങ്കില്‍
ആ ഗാന യമുനതന്‍ ആനന്ദ സീമയില്‍
ആയിരം രാഗങ്ങള്‍ വിടരുമെങ്കില്‍.........../ഒരു..
നിന്നുടെ ന്രറ്ത്തത്തിന്‍ താളപ്രപഞ്ചത്തില്‍
പൊന്‍ ചിലമ്പൊലിയെന്നും ഉണരുമെങ്കില്‍
എന്റെ മനസ്സിന്‍ വിഹായസ്സില്‍ ശിഞ്ജിതം
ഏഴു വര്‍ണ്ണങ്ങളാല്‍ വിരിയുമെങ്കില്‍.........../ഒരു....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment