ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ശംഖൊലിയുയരുമ്പോള്‍
ബ്റുഹസ്പതി കനിഞ്ഞൊരാ ശ്രീലകത്തില്‍
ബാഹുക്കള്‍ കൂപ്പിയെന്‍ കണ്ണനെ കണികാണാന്‍
ബഹുജന വ്റ്ന്ദത്തില്‍ ഞാന്‍ നിന്നൂ...................ബ്രാഹ്മ...
ഭക്താര്‍ത്തി ഭഞ്ചനനാം അമ്പാടിക്കണ്ണന്റെ
ഭക്തയായ് നില്പ്പൂ ഞാന്‍ അംബയെ പോല്‍
സാധുപൂജക്കെന്നും സായൂജ്യം കണ്ടൊരാ
സാധുവായെങ്കില്‍ ഞാന്‍ ധന്യയായി.........ബ്രാഹ്മ...
നിര്‍മാല്യപൂജയും തിരുവാകച്ചാര്‍ത്തും
കര്‍മ്മപധത്തിലെന്‍ മേന്മയേറി
ജന്മ സാഫല്യം അറിഞ്ഞുഞാന്‍ അന്നേരം
മഞ്ജുളയേപ്പോല്‍ മഹിതയായി..........ബ്രാഹ്മ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment