നാദബ്രഹ്മം വീണയില്‍ മീട്ടിയ
നാദസ്വരൂപിണി സരസ്വതി
നാവില്‍ ഹരിശ്രീ കുറിച്ചൊരാ നാള്‍മുതല്‍
നാമമെന്‍ നാവില്‍ വിളങ്ങീ..എന്നില്‍
നാലക്ഷരത്തിന്‍ മഹിമ തിങ്ങീ............./നാദ...
എഴുതുമ്പോള്‍ എന്നുമെന്‍ അക്ഷരവ്റ്ന്ദത്തില്‍
ഏഴഴകും ചൊരിഞ്ഞാശ്രയിപ്പൂ
വീഴുന്ന വാക്കിലെ പാഴ്വചനം നീക്കി
വാഴുന്നെന്നുള്‍ക്കാമ്പില്‍ വിദ്യയായി........./നാദ..
കേഴുമ്പോള്‍ എന്‍മനം അറിയാതെ നിന്നുടെ
കേശാദിപാദം നമസ്കരിപ്പൂ
കേവലമായൊരീ ജന്മം മുഴുവനും
കേള്‍ക്കുവാന്‍ അംബികെ കാത്തിരിപ്പൂ..നിന്റെ
കേദാരഭാവത്തെ കാത്തിരിപ്പൂ.................../നാദ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment