Sunday, October 26, 2008

നിത്യ സഹായ മാതാവേ...നിന്റെ
നിസ്തുല കാന്തി ചൊരിയേണമേ
സന്മനസ്സില്‍ നിത്യം വാണരുളീടുന്ന
നന്മ നിറഞ്ഞൊരു സ്നേഹഭൗമേ.........../നിത്യ...
സന്തോഷ സന്താപ സാക്ഷ്യം വഹിക്കുന്ന
സ്വര്‍ലോക വാസിയാം നായകിയേ
സത്യം ജഗത്തിന്നു സമ്മാനമേകിയ
സത്ഗുണ സമ്പന്ന മാനസിയേ................/നിത്യ...
മിധ്യാ ധരിത്രിയില്‍ മിന്നിത്തിളങ്ങുന്ന
മാനവ ഹ്റ്ത്തിലെ മാത്റ്ത്വമേ..
മണ്ണിലും വിണ്ണിലും മൗനത്തുടുപ്പിലും
മാസ്മര സൗഭാഗ്യ സാഗരമേ.................../നിത്യ..

No comments: