Sunday, October 26, 2008

മലയാളമേ എന്റെ മലയാളമേ
മമരഗ സുന്ദര സംഗീതമേ
മധുരനോഹര സാസ്യ ലഹരിയില്‍
മഞ്ജുള ലീലാ സാഗരമേ............./മലയാളമേ..
അഞ്ചിതള്‍ വിരിയും അസുലഭ വനിയില്‍
അഖില ജഗത്തിന്‍ അരുണിമയും
അലയില്‍ ഞൊറിയില്‍ ഇളകും തളയില്‍
അണിയും അപൂറ്വ നിറ്വ്ര്തിയും...../മലയാളമേ...
ശിഞ്ജിതമുയരും വീണാലയവും
അഞ്ജന ശിലപോല്‍ അഴകൊളിയും
തുഞ്ചന്‍ പാടിയ ശ്യാമളകോമള
മഞ്ജുകളേബര പദ സുഖവും......../മലയാളമേ...

No comments: