Sunday, October 26, 2008

അന്‍പത്തൊന്നക്ഷരത്തില്‍ ആദ്യന്തം നിറയുന്ന
അനുപമ നാമത്തിന്‍ വരദായികേ
അനര്‍ഗള ശോഭ തിങ്ങും ശ്രീലക വാതില്‍ക്കല്‍
അപദാനം പാടി ഞാന്‍ പ്രണമിക്കട്ടേ........../അന്‍പത്തൊ...
പാടുമ്പോള്‍ തമ്പുരു ശ്രുതിയായിത്തീരുന്ന
പത്മാലയേ വിദ്യാ ജഗതംബികേ
പഞ്ചേന്ദ്രിയങ്ങള്‍ക്കുമനുഭൂതിയാകും നിന്‍
പദം പാടി പരിചൊടു വണങ്ങിടട്ടേ......./അന്‍പത്തൊ..
തേടുമ്പോള്‍ എന്നുമെന്നുള്ളില്‍ തെളിയുന്ന
ത്റ്പുരേശ്വരീ രാജരാജേശ്വരീ
താളവും ജീവനില്‍ കോമളവും ചേര്‍ക്കാന്‍
താലപ്പൊലിയുമായ് നമിച്ചിടട്ടേ........../അന്‍പത്തൊ..

No comments: