എന്റെ ഗാനങ്ങള്‍
പാലപ്പൂ മണമിയലും പവനനുതിരും രാവില്‍
പഞ്ചമിത്തിങ്കള്‍ മെല്ലെ പുഞ്ചിരി തൂകും രാവില്‍
പാട്ടുപാടി പാട്ടുപാടി ഞാനിരിക്കുമ്പോള്‍..സഖി നീ
കൂട്ടിനായി വന്നിടാമൊ കുറുമ്പിപ്പെണ്ണേ...അരികില്‍
കൂട്ടിനായി വന്നിടാമൊ കുറുമ്പിപ്പെണ്ണേ....../പാലപ്പൂ...
പൊന്നിലഞ്ഞിപ്പൂ കൊണ്ടു മാലകോര്‍ത്തീടാം
പുത്തനൊരു പൂമഞ്ചല്‍ ഞനൊരുക്കി വക്കാം
മനസ്സു മനസ്സാല്‍ കൈമാറാം വന്നിടാമോ നീ..
മനസ്സിലെന്നും നിറയുന്ന സുന്ദരിപ്പെണ്ണേ...എന്റെ
മനസ്സിലെന്നും നിറയുന്ന സുന്ദരിപ്പെണ്ണേ....../പാലപ്പൂ..
നവരത്ന മണി സൗധം പണിതുയര്‍ത്തീടാം..അതിലെന്‍
നവവധുവായ് നിന്നെ പരിണയിക്കാം
നവനവ മോഹത്തിന്‍ മുന്തിരിത്തോപ്പില്‍
മതിമറന്നൊന്നായി നമ്മള്‍ അലിഞ്ഞു ചേരാം...അന്നും
മതിമറന്നൊന്നായി നമ്മള്‍ അലിഞ്ഞു ചേരാം......./പാലപ്പൂ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment