ഇന്നലെ ഒരുവട്ടം കണ്ടപ്പോള്‍ നീയെന്തെ..
ഒന്നും പറയാതെ പോയ് മറഞ്ഞൂ...
എന്നും മനസ്സിന്റെ കണ്ണാടിയായൊരാ
പൊന്മുഖമെന്തേ തുടുത്തു നിന്നൂ................/ഇന്നലെ..
വര്‍ണ്ണിക്കുവാന്‍ വയ്യാതെന്നുമൊരുന്മാദ
സ്വര്‍ണ്ണ കപോലങ്ങള്‍ വിതുമ്പി നിന്നൂ
കണ്‍കളില്‍ തിങ്ങി മറയുന്ന നവരസം
മണിമുത്തു വീണെന്തേ..ഈറനായി............../ഇന്നലെ...
അറിയാതെ പലതും ഞാന്‍ പറയുന്ന മാത്രയില്‍
നിറയുന്ന പരിവേഷം എങ്ങുപോയീ..
നിറദീപമായെന്റെ മുന്നില്‍ തെളിയുന്ന
നിറമുള്ള മോഹങ്ങള്‍ എങ്ങുപോയീ....../ഇന്നലെ...
Monday, October 27, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment