Sunday, October 26, 2008

മനസ്സില്‍ നവ മോഹ സ്വപ്നവുമായി
മനസ്സിനി ഞാന്‍ നിന്നേ കാത്തിരുന്നൂ
മലരുകള്‍ കധുകണം ചൊരിയുന്ന മാദക-
മലര്‍ വാടിയില്‍ നിത്യം കാത്തിരുന്നൂ.............../മനസ്സില്‍...
ആനന്ദ ദായക സൂനങ്ങളില്‍ ഒന്നായ്
ആതിര രാവില്‍ നീ വന്നു നില്‍ക്കേ
അമ്റ്തം പോലാ മധു നുകരുവാനളിയായി
ആരോരുമറിയാതെ ഞാനണയും...എന്റെ
ആരോമലാളിനെ ഞാനറിയും..................../മനസ്സില്‍..
മകരന്ദമൊഴുകുന്ന രാവുകളില്‍ നിത്യം
മന്ദസമീരനായ് ഞാനുണരും..
മേനിയില്‍ പൂക്കുന്നോരുന്മാദ ലഹരിയില്‍
മേലാകെപ്പലവട്ടം തഴുകി നില്‍ക്കും...നിന്റെ..
മോഹന രൂപത്തില്‍ മതിമറക്കും........../മനസ്സില്‍...

No comments: