പുലരിക്കാറ്റേ പുതുരാഗത്താല്‍
പനിനീര്‍ ചൊരിയുക നീ
പൂക്കള്‍ വിരിയും സഖിയുടെ ചൊടിയില്‍
പുളകിതയാകുക നീ.........../പുലരി..
സന്ധ്യാദീപം മിഴിമുനയാലെ
സരിഗമ പാടുക നീ
സിന്ദൂരക്കുറി അണിയിച്ചവളെ
സുലളിതയാക്കുക നീ................/പുലരി...
ചെമ്പക ഗന്ധം ചേരുവയാക്കി
ചാരുതയാകുക നീ
ചന്ദ്രിക തീര്‍ത്തൊരു കമ്പളമാലെ
മഞ്ചലിലാട്ടുക നീ.................../പുലരി....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment