പതിനെട്ടു പടി കേറി, പൊന്നമ്പലത്തിലെ
പരിപാവനമാകും പീഡ്ഃമതില്‍..
പതിവായി മതിവരും വരെഞാനാ നടയിങ്കല്‍
പരമ്പൊരുളയ്യാ ...നമിച്ചിടട്ടേ................./പതിനെട്ടു..
കൂടുന്നു ദുരിതങ്ങള്‍ അനുദിനമീയുഗം
വാടുന്നു മനസ്സിലും ഇരുളേകുന്നു
തേടുന്നു തവ പദം, കലിയുഗ വരദാ..എന്‍
കേടെല്ലാം തീര്‍ത്തെന്നില്‍ നിറഞ്ഞിടേണേ....../പതിനെട്ടു.
മഹനീയമായ നിന്‍ കധകേള്‍ക്കാനവസരം
മടികൂടാതെന്നില്‍ നീ നല്‍കിടേണേ..
മുദ്രയാലഭിഷേകം ചെയ്യുവാനെന്നെന്നും
മണികണ്ഢാ, മമ മോഹം കാത്തിടേണേ...../പതിനെട്ടു..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment