ചേന്ദന്‍ കുളങ്ങര ക്ഷേത്ര നടയില്‍ ഞാന്‍
ചെന്താമരാക്ഷനെ കണികാണുവാന്‍
മകരപ്പിറപ്പിന്റെ ശംഖൊലി കേള്‍ക്കവെ
മണിവാകച്ചാര്‍ത്തിനു കാത്തുനിന്നൂ..എന്റെ
മനവും തനുവും ഞാന്‍ ചേര്‍ത്തു നിന്നൂ........../ചേന്ദന്‍..
മാകന്ദ മഞ്ജീര വാടിപോലെന്മനം
മരതക മണിവര്‍ണ്ണന്‍ പ്രഭചൊരിയേ
മലരുകള്‍ കോര്‍ത്തുഞാന്‍ തീര്‍ത്തൊരാ മാല്യങ്ങള്‍
മാറിലണിയിക്കാന്‍ മറന്നുപോയി..ഏതോ
മായിക കാന്തിയില്‍ മയങ്ങിപ്പോയി......../ചേന്ദന്‍..
മകരന്ദമൊഴുകിയ പോലെയെന്‍ സിരകളില്‍
മണിമുരളീരവം ഒഴുകീടവേ..
മധുരനിവേദ്യവുമായി ഞാന്‍ വന്നപ്പോള്‍
മനസ്സേതോ..മാസ്മര ഭാവമായി..ഞാനാ
മധുരം വിളമ്പുവാന്‍ മറന്നുപോയി......../ചേന്ദന്‍...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment