യമുനപോലൊഴുകും നിന്‍ മുരളീരവത്തില്‍ ഞാന്‍
യദുകുല കാംബോജിയായി
മ്റ്ദുമന്ദഹാസത്തില്‍ മധുരം തുളുമ്പുമാ
മണിവീണ മീട്ടുന്ന രാധികയായി............./യമുന...
തരള തരംഗമായ് തളയിട്ടു തുള്ളൂമെന്‍
കരളിന്റെയുള്ളമൊരമ്പാടിയായ്
കരുണ തുളുമ്പുമാ സരസിജനയനന്റെ
കരുണാകടാക്ഷത്തില്‍ തരളിതമായ്......./യമുന...
ചന്ദനഗന്ധമലിഞ്ഞു പരക്കുന്ന
വ്റ്ന്ദാവത്തിലെ ഗോപികയായ്
മണിമയ ഗോകുല ലീലകളാടുന്ന
മധുരാപുരിയിലെ മാധവമായ്......../യമുന....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment