മലയുടെ മുകളില്‍ മരുവും അയ്യന്‍
മണ്ഡലമൊന്നില്‍ നിറഞ്ഞു നില്‍ക്കേ
മനവും തനുവും അരുണിമ നുകരാന്‍
മകരവിളക്കില്‍ വിരിഞ്ഞു നില്‍ക്കേ
ചൊരിയൂ സദയം കരുണക്കടലേയെന്‍
ശരണം വിളിയാല്‍ തഴുകാം ഞാന്‍............/മലയുടെ..
തിലകക്കുറിയായ് പൊന്‍പടി മേലെ
കലിയുഗ വരദന്റെ ശ്രീപദത്തില്‍
കുലവും കുടിലും ഒന്നായണയുമ്പോള്‍
ശിലയില്‍ തെളിയും നവകിരണം..
ചൊരിയൂ സദയം കരുണക്കടലേയെന്‍
ശരണം വിളിയാല്‍ തഴുകാം ഞാന്‍........../മലയുടെ..
ഹ്റ്ദയാഭിലാഷങ്ങള്‍ കാണിക്ക വക്കുമ്പോള്‍
ഹ്റ്ദയത്തിലൊളിമിന്നും അരുണോദയം
മതവും, പദവും തവചരണത്തിലായ്
മലരായ് അമരാം അനുദിനമായ്
ചൊരിയൂ സദയം കരുണക്കറലേയെന്‍
ശരണം വിളിയാല്‍ തഴുകാം ഞാന്‍........./മലയുടെ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment