ചന്ദ്രമുഖിമാരെ നിങ്ങള്‍
ചന്ദമോടേ ആതിര നാള്‍
മന്ദം മന്ദം പാടിയാടാം
ഇന്ദുകാന്തന്‍ വരവായീ................/ചന്ദ്ര....
മാനസത്തില്‍ മയങ്ങീടും
മൈധിലീ മനോഹരന്റെ
മെയ്യഴകില്‍ മയങ്ങീടാന്‍
മെയ്യിളകി കളിയാടാം................/ചന്ദ്ര...
കൈതപ്പൂവിന്‍ ഇതള്‍ ചൂടി
കൈകള്‍ കൊട്ടിത്താളമാടി
കൈതവം മനസ്സില്‍ നീക്കീ
കൈവരുത്താം ആമോദവും........../ചന്ദ്ര....
ശങ്കരപ്രഭയില്‍ മുങ്ങീ
ശങ്കകൂടാതൊരുമയായ്
ശാരദാഭ പരക്കുമ്പോള്‍
ശാന്തമോടെ ആടിപ്പാടാം......./ചന്ദ്ര....
പൂത്തിരുവാതിര നാളില്‍
പൂമണക്കുളിര്‍ തെന്നലില്‍
പൂത്തുലഞ്ഞുലഞ്ഞാടാം
പൂമകളേ തോഴിമാരെ................/ചന്ദ്ര...
ചന്ദ്രമുഖീമാരെ നിങ്ങള്‍
ചന്ദ്രകാന്തി തെളിയുമ്പോള്‍
ചന്ദ്രചൂഡന്‍ വരുന്നതും
ചിത്തമോഹമായിടട്ടേ........./ചന്ദ്ര....
കുമ്മി:
കേളികളാടിക്കളിച്ചു നില്‍ക്കാം
താളത്തില്‍ മേളത്തില്‍ കുമ്മിയാടാം
കൈകൊട്ടിപ്പാടാം..പാടിടുമ്പോള്‍ കൈതവം നീക്കാം..
മനസ്സിലെ കൂരിരുള്‍ മാറ്റാം..
എന്നുമെന്നും നന്മകള്‍ നേരാം.. നേരുന്നേരം..
ചന്ദത്തില്‍ മോദത്തില്‍
ചാരുതയില്‍ ചാരത്തില്‍
ചെഞ്ചുണ്ടില്‍ പുഞ്ചിരിയാല്‍ കുമ്മിയാടാം...വീണ്ടും
ചെഞ്ചുണ്ടില്‍ പുഞ്ചിരിയാല്‍ കുമ്മിയാടാം..../ചന്ദ്ര....
Monday, October 27, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment