അള്‍ത്താര തന്നില്‍ അവിടുത്തെ തിരുമുന്‍പില്‍
കത്തുന്ന തിരിയായ് ഞാന്‍ മാറിയെങ്കില്‍
അനവദ്യസുന്ദരമാരൂപം കണ്‍കുളിര്‍-
ത്തങ്ങനെ ഞാനങ്ങലിയുമല്ലോ........./അള്‍ത്താര...
എന്നുമാ സ്വര്‍ഗീയ സന്നിധിയില്‍ പൂക്കും
നിന്‍ ഭക്തിഗാനമായ് തീര്‍ന്നുവെങ്കില്‍
ദൈവമേ അവിടുത്തെ ക്റ്പയെന്നുമടിയന്റെ
അകതാരിലാശ്വാസമേകുമല്ലോ............/അള്‍ത്താര...
എന്നുമാ പാവനമന്തരീക്ഷത്തിലെ
പൊന്മണി ധൂപമായ് മാറിയെങ്കില്‍
മന്വന്തരങ്ങളായ് വാഴ്ത്തിസ്തുതിക്കുമാ
മാനവനീശനെ തഴുകുമല്ലോ............../അള്‍ത്താര...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment