Sunday, October 26, 2008

ഒരു ജന്മമുണ്ടെങ്കില്‍ അവിടുത്തെ തിരുമുന്‍പില്‍
അരയാല്‍ മരമായി മാറാം..
അനുദിനമാ തിരുനട തേടിയെത്തുന്ന
ജനഹ്റ്ദയങ്ങളലലിയാം...എന്നും
തനുവിനും മനസ്സിനും കുളിരേകിടാം......../ഒരു...
ഒരു ജന്മമുണ്ടെങ്കില്‍ അപദാനം പാടുന്നോ-
രീരടി സംഗീതമാവാം
എന്നുമാ വീചികള്‍ തഴുകിത്തലോടുന്ന
ഓംകാരനാദമായ് മാറാം..എന്നും
തരളതരംഗമായ് മാറാം.............../ഒരു....
ഒരു ജന്മമുണ്ടെങ്കില്‍ മുന്നില്‍ തെളിയുന്ന
കര്‍പ്പൂര നാളമായ് മാറാം..
നിറദീപക്കാഴ്ച്ചയില്‍ മിഴിവോടെയെന്നുമെന്‍
തൊഴുകയ്യുമായി നമിക്കാം...എന്നും
ഒഴുകുന്നൊരാനന്ദമാവാം......................../ഒരു...

g

No comments: