Monday, October 27, 2008

ഒന്നു മയങ്ങാന്‍ കിടന്ന നേരം
ചന്ദന മലരിന്റെ ഗന്ധമായവളെന്റെ
സുന്ദര സ്വപ്നത്തില്‍ ഇതള്‍ വിരിച്ചൂ............./ഇന്നലെ...
ആയിരം രാവിന്റെ മേനിയില്‍ പൂക്കുന്ന
ആരും കൊതിക്കുന്നൊരപ്സരസ്സായ്
ആരുമറിയാതെ വന്നെന്റെയരികില്‍ നീ
ആരോമലാളിന്റെ ഭാവമായീ..................../ഇന്നലെ...
മാനസം പൂത്തുലസിക്കുന്ന വേളയില്‍
മാധുര്യമൂറുന്ന തേന്‍ കണമായ്
മാരിവില്ലൊളിമിന്നി നിറയുന്ന പോലവള്‍
മാറിലലിഞ്ഞു കിടന്നുറങ്ങീ.................../ഇന്നലെ...

No comments: