Sunday, October 26, 2008

അന്‍പത്തൊന്നക്ഷരത്തില്‍ അമ്മേനിന്‍ നാമമല്ലാ-
തൊന്നും ഞാന്‍ കാണുന്നില്ലല്ലോ
അഴകേറുമേഴു നിറത്തില്‍ അസുലഭമാ പനിമതി തൂവും
മുഖകാന്തിയല്ലാതില്ലല്ലോ...അമ്മേ നിത്യം..
മുഖ കാന്തിയല്ലാതില്ലല്ലോ......................../അന്‍പത്തൊ...
അറിവിന്റെയുള്ളം നിറയും അവിടുത്തെ വാണികളല്ലാ..
തൊന്നും ഞാന്‍ കേള്‍ക്കുന്നില്ലല്ലോ
അമ്റ്തം പോല്‍ ചൊരിയും..അമ്മേ..തവവചനം പോലൊരു ഭാഗ്യം..
അറിവില്ലാപ്പൈതല്‍‍ക്കെന്തുള്ളൂ...അമ്മേ സത്യം..
അറിവില്ലാപ്പൈതല്‍ക്കെന്തുള്ളൂ....................../അന്‍പത്തൊ..
അശരണരായണയും ഭക്തര്‍ക്കഭയം തവ തിരു സന്നിധിയില്‍
അരുണോദയഭാഗ്യം നൈപുണ്യം...
അലതല്ലിയൊഴുകും കനിവില്‍ അനിതരമാ പ്രേമസ്വരൂപം
അകതാരില്‍ നിറഞ്ഞുനില്‍ക്കുന്നൂ...അമ്മേ രൂപം
അകതാരില്‍ നിറഞ്ഞുനില്‍ക്കുന്നൂ................../അന്‍പൊത്തൊ..
അമ്മേ നില്‍ ദര്‍ശനഭാഗ്യം അനവരതം കൈവരുമെങ്കില്‍
അതിലേറെ സൗക്റ്തമെന്തുള്ളൂ
അമ്മേ തവ കരവലയത്തില്‍ ഒരു കുഞ്ഞായ് ഒതുങ്ങിനിന്നാല്‍
ഒരു ജന്മം സുധന്യമായല്ലോ..അമ്മേ ധന്യം..
ഒരു ജന്മം സുധന്യമായല്ലോ............/അന്‍പൊത്തൊ...

No comments: