Sunday, October 26, 2008

ഒരു നേരമെങ്കിലും യേശുവെ നിന്‍ നാമം
ഉരിയാടിടാതെ വയ്യാ
ഒരു ദിനമെങ്കിലും അവിടുത്തെ കാലടി
ഒന്നു മുത്താതെ വയ്യാ............../ഒരു...
അങ്ങതന്നള്‍ത്താര പൂകിയാലെന്മനം
വിങ്ങിത്തുടിക്കുമല്ലോ
തിങ്ങുമെന്നുള്ളത്തിലെ ദുഖങ്ങളെല്ലാമേ
മങ്ങിമറയുമല്ലോ......................./ഒരു...
സത്യസ്വരൂപാ നിന്‍ സന്നിധിയില്‍ മനം
സന്താപമറിയില്ലല്ലോ
നിത്യവുമീശ്വരാ നിന്‍ ക്റ്പയേറിയാല്‍
നിറ്വ്ര്തിയാകുമല്ലോ................../ഒരു...

No comments: