അമ്മേ മനസ്സിന്റെ നൊമ്പരം കണ്ടെന്നില്‍
ആശ്വാസ വചനങ്ങളേകൂ
അമ്മേ അനുസ്യൂതമൊഴുകുമാ തേജസ്സില്‍
അഭയത്തില്‍ കിരണങ്ങളേകൂ................/അമ്മേ...
മന്നിലിതിലെന്നും മഹത്വത്തിന്‍ അനുപമാ
സന്നിധി പുല്‍കി ഞാന്‍ പ്രണമിക്കവേ
മിന്നും ശരം പോലെയുള്ളില്‍ തഴുകുന്ന
പൊന്നൊളിയായ് വന്നെന്‍ മനം കവരൂ....../അമ്മേ...
സത്യപ്രഭാപൂര സൗന്ദര്യ ധാരയില്‍
സകല ഭാവങ്ങളും ചേര്‍ന്നു നില്‍ക്കേ
സരള മനോഹര രൂപപെന്നകതാരില്‍
സമുചിത സന്ദേഹ സ്നേഹമാകൂ........./അമ്മേ....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment