Monday, October 27, 2008

ചിത്രശലഭമേ നിന്റെ ചിറകുകള്‍
എത്ര വിചിത്രം..മനോഹാരിതം
പത്രം നിറങ്ങളാല്‍ ചായം പുരട്ടി നീ
എത്തുമ്പോള്‍ എന്മനം ചേതോഹരം......../ചിത്ര...
പൂവിന്റെയുള്ളം കവര്‍ന്നു നുകര്‍ന്നു നീ
പൂവുകള്‍ തോറും പറന്നു നില്‍ക്കേ
പമ്മിപ്പതുങ്ങി നിന്‍ ചാരത്തു വന്നപ്പോള്‍
പറ്റിച്ചു നീ പാറിപ്പോണതെന്തേ......../ചിത്ര....
കയ്യില്‍ നീ വന്നാല്‍ ഞാനുമ്മ തരാം..എന്റെ
കല്ലൊന്നെടുത്തു നീ കാണിക്കുകില്‍
കണ്ടു മതീവരും നേരത്തു നിന്നെ ഞാന്‍
കൈവിടാമപ്പോഴെ പൂവാടിയില്‍............./ചിത്ര...
ചിത്രശലഭമേ കാത്തുഞാന്‍ നിന്നെയെന്‍
ചിത്തം മടുക്കോളം പൂന്തോപ്പിതില്‍
എത്താത്തതെന്തേയെന്‍ ചാരത്തു വന്നു നീ
തത്തിക്കളിച്ചു പരിലസിപ്പാന്‍......................./ചിത്ര....

No comments: