Sunday, October 26, 2008

ഇരുമുടിക്കെട്ടുമായ് ഉരുവിടും ശരണവുമായ്
കരുണാമയന്‍ വാഴും ശൈലമതില്‍
പരശ്ശതം ഭക്തര്‍ വന്നെത്തുമ്പോള്‍ ..അയ്യന്റെ
പൊന്നമ്പലത്തിലെ നട തുറക്കും...ഒരു
പൊന്മണി വിഗ്രഹം അതില്‍ ജ്വലിക്കും............/ഇരു..
നിറദീപമലങ്കാരം ചൊരിയുന്ന വേളയില്‍
നറുനെയ്യാലഭിഷേകം ചാര്‍ത്തിടുമ്പോള്‍
നിരുപ സുന്ദര മാമല വാസന്റെ
നിസ്തുല കാന്തിയില്‍ മോക്ഷമാകും..ഒരു
നിത്യ നവോന്മേഷ ഗേഹമാകും........../ഇരു..
മണികണ്ഡരൂപത്തിലും മകരവിളക്കിലും
മനം മതിയാവാതെ മടങ്ങിടുമ്പോള്‍
മധുരസ്മരണയില്‍ മറ്റൊരു പൂജക്കായ്
മോഹങ്ങളും പേറി കാത്തിരിക്കും...ഒരു
മണ്ഡലകാലത്തിന്‍ ഓര്‍മ്മയുമായ്............/ഇരു..

No comments: