എന്തിനു നീയെന്‍ ഹ്റ്ദയത്തിനുള്ളില്‍
ചെന്താമരപ്പൂവായ് വിരിഞ്ഞു നിന്നൂ
ഇന്ദുമുഖീ നീ എന്നന്തരാത്മാവില്‍
ചന്ദന മണിദീപം തെളിച്ചു നിന്നൂ...../എന്തിനു...
എന്നും ഞാന്‍ പാടുന്ന ഗാനതല്ലജങ്ങളില്‍
എന്‍ പ്രിയേ എന്തിനു രാഗമായി
എന്റെ കിനാവിന്റെ മണിമണ്ഡപത്തില്‍ നീ
എന്‍ വധുവായെന്നും അണിഞ്ഞൊരുങ്ങീ......../എന്തിനു..
എന്നുമെന്‍ തൂലികത്തുമ്പില്‍ അലിഞ്ഞു നീ
എന്തിന്നഴകിന്റെ കാവ്യമായി..
എന്‍ കധാ തന്തുവില്‍ നിറയുന്ന നീയെന്നും
എന്തിനു ശോകത്തിന്‍ ബിന്ദുവായീ........./എന്തിനു...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment