Sunday, October 26, 2008

അനന്ത പുരിയില്‍ അമരും ദേവാ..
അനന്ത നാരായണാ..
അതുല്യമാം നിന്‍ അവതാരത്തെ
അടിമുടി തൊഴുതീടാം............................/അനന്ത...
അഖിലം മുഴുവന്‍ അടിയറ പറയും
അസുലഭ തരുണിമയില്‍
അവര്‍ണ്ണനീയം നിന്നപദാനം
അപാര ചൈതന്യം................../അനന്ത...
അവാച്യ പുളകം നാമാലാപം
അമ്ര്ത പീയൂഷകരം..
അനുഭൂതിമയം അനുപമ ഗേഹം
അനിര്‍ വചനീയമയം......................./അനന്ത...

No comments: