Sunday, October 26, 2008

ഹരിമുരളീരവം ഒഴുകുന്ന കണ്ണന്റെ
ഗുരുവായൂരമ്പല മതിലകത്തില്‍
ഇരുകയ്യും കൂപ്പി വലം വയ്ക്കുമെന്നുടെ
ചിരകാലമോഹത്തിന്നന്ത്യമായി..എന്നില്‍
കരുണാമയന്റെ കടാക്ഷമായി........../ഹരി....
പൂന്താനം പാടിയ പാനതന്‍ തേന്‍ കണം
പൂമഴയായിച്ചൊരിഞ്ഞു നില്‍ക്കേ....എന്നും
പൂന്തളിര്‍ പോലും വിടര്‍ന്നു നില്‍ക്കേ
പൂന്തിങ്കള്‍ പോലെത്തെളിയുമാ മുഖ പത്മം
പൂജിച്ചു ഞാനന്നും മുക്തി നേടി............/ഹരി....
അവതാര കധകളില്‍ നിറയുന്ന പരിവേഷം
അനവദ്യ സുന്ദരമായീടവേ...എന്നും
അനിതര മാധുര്യമായീടവേ
അറിവുകളാലെന്റെ അകതാരിലുരുവിട്ട
അഴകിന്റെ നാമത്താല്‍ മോക്ഷമായി......./ഹരി...

No comments: