എഴുതിരി അരിയുന്ന തിരുനടയില്‍ നില്പ്പൂ
ഏഴര വെളുപ്പിനു ശരണമായി...
മിഴി പൂട്ടി മനമെന്റെ കണ്ണനിലര്‍പ്പിച്ചൂ
തൊഴു കയ്യുമായി ഞാന്‍ ..ഏകനായി........./എഴു...
കരുണ തുളുമ്പുന്ന അരവിന്ദ നയനന്റെ
ചരണ പങ്കജങ്ങളില്‍ സ്വയമലിയേ
തരളിതമായെന്റെ തനുവിനും മനസ്സിനും
തിരുവോണ നാളുപോല്‍ അരുണ രാഗം......./ഏഴു...
പരമ പവിത്രമാം തിരുവുടലടിയന്റെ
പരിവേദനങ്ങളില്‍ പ്രഭചൊരിയേ
പരിമള സുഖമെന്നും തളിരിടുമുള്ളത്തില്‍
പറയുവാനാവാത്തൊരസുല ഭാവം......../ഏഴു..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment