ജീവന്റെ ജീവനായ് അകതാരിലെന്നെന്നും
ജീവേശ്വരിയെ ഞാനാരാധിച്ചു
ജീവിത കാലത്തിന്‍ മധുരിമയൊന്നായി
ജീവിതം പങ്കിടാനാഗ്രഹിച്ചു........./ജീവന്റെ..
മനമെന്ന ഗോപുരക്ഷേത്രത്തിന്‍ നടയില്‍ ഞാന്‍
മലരിട്ടു നിത്യവും പൂജ ചെയ്തൂ
മലര്‍ വാടി തീര്‍ത്തു ഞനാദ്യമായവള്‍ക്കായി
മണിയറ വാതില്‍ തുറന്നു വച്ചൂ................./ജീവന്റെ..
മാധവ മധു മാസം വന്നുപോയെന്നിട്ടും
മമസഖിയെന്‍ ഗാനം കേട്ടതില്ലാ
മലരുകള്‍ വാടിക്കരിഞ്ഞുപോയിപ്പൊഴെന്‍
മണിവീണ 'മധുവന്തി' രാഗമായി......./ജീവന്റെ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment