Sunday, October 26, 2008

എന്നും എവിടെയുമെല്ലാമനസ്സിലും
ഒന്നായ് മരുവും അയ്യപ്പന്‍
പൊന്നും മലയുടെ മുകളില്‍ അരുളും
മന്നിന്‍ പൊരുളാലയ്യപ്പന്‍.........../എന്നും..
കരുണാമയനായ് കനിവിന്നുറവായ്
കലിയുഗ വരദന്‍ അയ്യപ്പന്‍
അറിവിന്‍ സ്വരമായ് അഴകിന്നഴകായ്
അനുപമ രൂപന്‍‍ അയ്യപ്പന്‍.................../എന്നും..
ശരണാഗതനായ് ശനിഭഗവാനായ്
ശബരീവാസന്‍ അയ്യപ്പന്‍
ഹരിഹര സുതനായ് സച്ചിന്മയനായ്
ശരവണ സഹജന്‍ അയ്യാപ്പന്‍................/എന്നും...

No comments: