Sunday, October 26, 2008

കണ്ണനെ കണി കാണാന്‍ ഞാനിന്നു വന്നൂ
കണ്ണടച്ചുണ്ണിതന്‍ മുന്നില്‍ നിന്നൂ
കണ്ണഞ്ചുമോടക്കുഴലുമായ് മേവുന്ന
വര്‍ണ്ണക്കിടാവിനെ തൊഴുതു നിന്നൂ..ഞാന്‍
മണ്ണുമീ വിണ്ണും മറന്നു നിന്നൂ.........../കണ്ണ...
നിര്‍മ്മാല്യ പൂജയും മണിവാകച്ചാര്‍ത്തിലും
നിന്മേനി കണികണ്ടു കണ്‍ കുളിര്‍ത്തൂ
നിറുകയില്‍ പീലിയാല്‍ നീലാംബരം പോലെന്‍
നിരുപമ സൗന്ദര്യ ധാരയായി..ഞാന-
ന്നൊരു രാഗ ഭസുര ഭാവമായീ.............../കണ്ണ...
കരുണതുളുമ്പുന്നോരമ്പാടിപ്പൈതലിന്‍
കാഞ്ചന ഗേഹത്തില്‍ ഞാനലിഞ്ഞൂ
കേവലമായൊരീ മേനിയുമായി ഞാന്‍
കാര്‍മുകില്‍ വര്‍ണ്ണന്റെ മായ കാണ്മൂ...അന്നും
കായാമ്പൂ വര്‍ണ്ണന്റെ ലീല കാണ്മൂ.............../കണ്ണ...

No comments: