Sunday, October 26, 2008

ആയിരമായിരം മാനവ ജന്മത്തില്‍
ആലംബമാണെന്റെ അമ്മ
ആതങ്കമെല്ലാം അകറ്റി മനസ്സിനെ
ആനന്ദമാക്കുമെന്‍ അമ്മ...എന്റെ
ആശ്രിത വല്‍സലയമ്മാ.........../ആയിരം..
ആദിയും അന്തവും എല്ലാമറിയുന്ന
ആദി പരാശക്തി അമ്മാ..
ആരും കൊതിക്കുന്നോരമ്റ്തം തുളുമ്പുന്ന
ആരാധ്യ വാണിയാം അമ്മാ..എന്റെ
ആശ്രിത വല്‍സലയമ്മാ.........../ആയിരം...
ആദിത്യ ചന്ദ്രന്മാര്‍ ഒരുപോലെ ചൊരിയുന്ന
ആയിരം വര്‍ണ്ണമാണമ്മാ...
ആമാറിലരുമക്കിടാവുപോലലിയുമ്പോള്‍
ആശ്വാസ വചനമാണമ്മാ...എന്റെ
ആശ്രിത വല്‍സലയമ്മാ........./ആയിരം...

No comments: