നമ്മുടെ കര്‍ത്താവാം യേശുദേവന്‍
മണ്ണിന്‍ മനോജ്ഞമാം സൂത്രധാരന്‍
ജന്മാന്തരങ്ങളായീലോക വേദിയില്‍
നന്മകള്‍ നേരുന്ന സാര്‍ വഭൗമന്‍......../നമ്മുടെ...
വിങ്ങും മനസ്സിനു ശാന്തി നല്‍കാന്‍
മങ്ങും മിഴിക്കെന്നും കാന്തിയേകാന്‍
തങ്ങുന്നു മര്‍ത്യന്റെയുള്ളിലുള്ളില്‍
എങ്ങും സമാധാന പാലനാവാന്‍......../നമ്മുടെ...
ഉച്ചനീചത്വങ്ങളൊന്നുമില്ലാ-
തത്യുന്നതങ്ങളില്‍ വാഴുമീശന്‍
വ്യര്‍ധ്ധമാമിന്നുള്ള വ്യാമോഹങ്ങള്‍
മിധ്യയായ് മാറ്റുന്നു പുണ്യദാതന്‍.........../നമ്മുടെ..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment