Sunday, October 26, 2008

ഗജവദനം നിത്യം അകതാരിലണിയുമ്പോള്‍
വിജയമായ് മാറുന്നു വിഘ്നം..
വിലസിത കാന്തിയില്‍ അനുദിനമടിയന്റെ
വിരസത തീരുന്നു..പുണ്യം...
കരചരണങ്ങളാല്‍ കമനീയ ഭാവത്താല്‍
കുളിര്‍ കോരുമെന്നുമീ ജന്മം..........................
ഹ്റ്ദയത്തിലെന്നും സുക്റ്തങ്ങള്‍ തീര്‍ത്തെന്നില്‍
സുഖദമായ് കുടികൊള്ളൂം കരുണാംബികേ..
പദപങ്കജത്തില്‍ ഞാന്‍ പകരുന്ന നൈവേദ്യം
സദയമെന്‍ സാഫല്യമായിടേണം...
സരളമനോഹരീ മൂകാംബികേ
സരസിജനയന വിലോചനേ......
അഖിലവുമപദാനം പാടുന്ന നിന്‍ നാമം
അറിവില്‍ അഭംഗുരമാകേണം
അഴകിലുമഴലിലും ആശാനിരാശയിലും
അമ്റ്തവര്‍ഷിണിയായ് മാറേണം..
കാശിമഹേശ്വര ശൈലപതേ
ശംഭോ ശങ്കര ഗൗരിപതേ.....
അരുണകിരണമണി വിഗ്രഹമായി
ഗുരുപവനപുരേ വാഴുന്നൂ
തിരുസന്നിധാനത്തിലഴകിന്റെ മാധുര്യം
കരകവിയു
മണിവര്‍ണ്ണാ മധുസൂതനാ...എന്‍
മായാമാധവ മുരളീധരാ..
അനിതര കാന്തിയാല്‍ അവനിയിലാശ്രയം
അവിരാമമൊഴുകുന്ന തിരുനടയില്‍
അരവണ നൈവേദ്യമാടുമ്പോള്‍ ..എന്മനം
അസുലഭകാന്തിയില്‍ അലിഞ്ഞുചേരും..
ആപല്‍ബാന്ധവാ..ഹരിതനയാ
ആരണ്യവാസാ കൈതൊഴുന്നേന്‍..
ശ്രീലകവാതില്‍ തുറന്നെന്റെ മുന്നില്‍
ശ്രീയെഴും ശോഭയാല്‍ നിന്നിടുമ്പോള്‍
ശ്രീപദം തന്നിലെന്‍ കാണിക്കവച്ചു ഞാന്‍
ശ്രീകരുണാനിധേ കുമ്പിടുന്നു
ശ്രീസച്ചിതാനന്ദാ വന്ദനം
ശ്രീപത്മനാഭാ ശരണം..

No comments: