Sunday, October 26, 2008

ആയിരം ജന്മങ്ങള്‍ അവിടുത്തെ നാമങ്ങള്‍
ആവും വിധം വര്‍ണ്ണിച്ചാലും..
ആജീവനാന്തമാ ഗോപുര നടയിങ്കല്‍
അഞ്ചലി കൂപ്പി നിന്നാലും..
മതിവരില്ലെന്‍ മനം
നിറയുകില്ലെന്‍ മനം
മണിവര്‍ണ്ണാ മധുസൂദനാ........../ആയിരം..
അപാദചൂടമാ കണ്ണന്റെ മേനിയില്‍
അഭിഷേകം ചെയ്തെന്നാലും
ആയിരം മാല്യങ്ങള്‍ ആ മാറില്‍ നിത്യവും
അഴകോടെ ചാര്‍ത്തിയാലും
മതിവരില്ലെന്‍ മനം
നിറയുകില്ലെന്‍ മനം
മണിവര്‍ണ്ണാ മധുസൂദനാ......../ആയിരം
അനിതര സുന്ദരമാ ഗേഹം കളഭത്താല്‍
ആറാടി നിന്നെന്നാലും
അത്ഭുത പ്രഭമിന്നും ആപദ പങ്കജം
അവിരാമം വന്ദിച്ചാലും
മതിമരില്ലെന്‍ മനം
നിറയുകില്ലെന്‍ മനം
മണിവര്‍ണാ മധു സൂദനാ....../ആയിരം.

No comments: