Sunday, October 26, 2008

ഗുരുവായൂരമ്പലമുറ്റത്തൊരു നാള്‍ ഞാന്‍ പോയീ
പരിപാവനമായൊരു പുണ്യപ്രഭയില്‍ ഞാന്‍ മുങ്ങീ
ഹരിമുരളീരവമൊഴുകും ശ്രുതിയില്‍ പ്രസരിതമാകുമ്പോള്‍
ഹരിനാമത്തിന്നസുലഭ ഭാവം മുഖരിതമാവുന്നൂ
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീ മാധവ യദുകുല നന്ദ ഹരേ.....
അഖിലാണ്ഡവുമടിയറ പറയും തിരുനട പുണ്യത്തില്‍
അലിവോടെല്ലാവരുമണയും ..അനന്ത സായൂജ്യം
അഴകോജ്വലമന്ദിരമുള്ളിലൊരനിതര രൂപത്തില്‍
അകതാരിലുദിച്ചൊരു കരുണാ ഭാവം തഴുകുന്നൂ
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീ മാധവ യദുകുല നന്ദ ഹരേ.....
ആവോളം കണ്ടാലും കൊതിതീരാതൊരു രൂപം
ആപാദം തൊഴുതീടെന്നാല്‍ അസുലഭ നൈവേദ്യം
ആതങ്കം ഉള്ളിലകറ്റും പരമോന്നത ഭാവം
ആരാലും പറയാനാവാത്തൊരു പുണ്യാനന്ദം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീ മാധവ യദുകുല നന്ദ ഹരേ.....
ഇമകള്‍ പൂട്ടിയൊരഭൂതഭാവസ്ംറ്തിയിലലിഞ്ഞെങ്കില്‍
ഇതളുകളെല്ലാം വീശിയണഞ്ഞൊരു സുരഭിലമാവുന്നൂ
ഇടറും മനമെന്‍ കീര്‍ത്തന മലരായ് അടിമുടി ചാര്‍ത്തുമ്പോള്‍
ഇഹപര സുക്റ്തം നേടുമൊരൂഷ്മളലയമയ സായൂജ്യം..
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീ മാധവ യദുകുല നന്ദ ഹരേ.....
ഈശ്വരകാരുണ്യത്തിന്നലയൊലിയുണരും സന്നിധിയില്‍
ഈരേഴുലകും താണുതൊഴുന്നൊരു വ്റ്ന്ദാവന ഭംഗീ
ഈയൊരുമഹിതിയിലനന്തകോമള നവനവ സാകേതം
ഈയുഗമാനവ രാശിയിലെന്നുമൊരാശ്രം അവതാരം..
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഉണരുന്നൊരു മനമായിരമപദാനം ചൊരിയൂ
ഉലകില്‍ മിഴിയതികോമള യദുനന്ദന ചരിതം
ഉദയാല്പരമതിമോഹന സ്വരസാധകമൊഴുകീ
ഉരുവിട്ടൊരു നാരായണ നാമത്തില്‍ മുഴുകീ
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഊരെങ്ങും ഉണരുന്നൊരുപുതു ചൈതന്യ സുക്റ്തം
ഊമക്കൊരു സ്വരമാധുരി അരുളും നൈപുണ്യം
ഊഞ്ഞാലായ് ഉറിയാടിയൊരാകാര പ്രഭവം
ഊനം കൂടാതെല്ലാമൊരു തുണയായ് കൈവല്യം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
എല്ലാസുഖദുഖങ്ങള്‍ക്കുമൊരനുഭവ ഗുണ നാദം
എന്നും തവ ശ്രീലകവാതിലൊരഴകിന്‍ പര്യായം
എരിയുംമനമാ തിരുനട പുലികുകിലനന്യ സൗഭാഗ്യം
എഴുതിരി ദീപം ചൊരിയും ജീവനിലവാച്യ പരിവേഷം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഏഴഴകില്‍ പരിപൂര്‍ണ്ണത തിങ്ങും കായാമ്പൂ വദനം
ഏഴുസ്വര്‍ങ്ങളുമതിലൊളി മിന്നും വ്റ്ന്ദാവന ഗീതം
ഏകുന്നകതാരുകളില്‍ ശുഭമഴകിന്‍ കതിരൊളികള്‍
ഏവര്‍ക്കുമൊരവാച്യ പുളകം പണിയുന്നാധാരം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഐവര്‍ പാണ്ഡവ സന്തത സഹചം, പരമാനന്ദമയം
കൈവല്യസ്സുക്റ്തം ദേവപ്രഭയാല്‍ വൈകുണ്ഡം..
ഐശ്വര്യത്തിന്‍ മലരുകള്‍ ചൊരിയും ഈശ്വര ചൈതന്യം
ശാശ്വതമായൊരു പ്രപഞ്ചസത്യപ്പൊരുളിന്‍ കേദാരം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഒരു പിടി ദുഖം മനസ്സിലേന്തിത്തിരു നട പുല്‍കുമ്പോള്‍
ഒരു ദീപക്കതിരൊളി മിന്നിത്തിളങ്ങി മറയുന്നൂ
ഒരു മാത്രയിലഴകിന്‍ രൂപം കണികണ്ടുണരുമ്പോള്‍
ഒരു നാളും തോന്നാതൊരു സുഖമറിയാതുണരുന്നൂ
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഓരോരോ മനസ്സിലഞ്ജന മണിമയ ഗേഹത്തിന്‍
ഓരായിര ലീലകളാടിത്തെളിഞ്ഞു നില്‍ക്കുന്നൂ
ഓമല്പ്പീലികള്‍ ചേര്‍ന്നകിരീടക്കതിരൊളി തൂവുമ്പോള്‍
ഓതാനാവാത്തൊരു നവകിരണാവലിയില്‍ മുഴുകുന്നൂ
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
അഴകിന്‍ പൊരുളായ് ഗുരുവായൂരിലൊരപാര ചൈതന്യം
അവതാരക്കധകളുമായെന്‍ കണ്ണനിരിക്കുന്നൂ
ആരാലും മോഹിതമാവുന്നരുപമ പരിണാമം
ആനന്ദോദയ ചാരുത തിങ്ങും വ്റ്ന്ദാവന പുളിനം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..
ഗുരുവായൂരമ്പലമുറ്റം മണിമയ കേദാരം
മനസ്സിനെന്നും മധുരം ചൊരിയും കനിവിന്നാധാരം
ഗുരുപവനേശ്വര ചൈതന്യത്തിന്‍ നിറകുട സങ്കേതം
ദ്വാരകപുരിയില്‍ വാഴും പോലെന്‍ മനസ്സിനു സായൂജ്യം
ശ്രീ ഹരിനാരായണ ഗുരുപവനേശ്വര സരസിജനാഭ ഹരേ
കരുണാമയ ജയ മുരളീമാധവ യദുകുല നന്ദ ഹരേ..

1 comment:

DKM said...

namastE,

Did you write this prayer or if you did not, do you know the author ?

Thank you!

DKM Kartha