എന്തെന്തു പാവനം എന്തെന്തു മോഹനം
എന്‍ ദൈവമേ നിന്റെ സന്നിധാനം
എത്രയോ സുന്ദരം എത്ര പ്രഭാകരം
എന്‍ ദൈവമേ നിന്റെ ശരണാലയം......./എന്തെന്തു...
ദുഖങ്ങളെല്ലാമാ നൈപുണ്യ നടയിങ്കല്‍
ദൂരീ ക്റ്തം...എത്ര ധന്യം..
ദുസ്വപ്ന വേദിയില്‍ ആ നാമ മലരുകള്‍
ദിവ്യ തേജസ്സാല്‍ പ്രകാശം............../എന്തെന്തു....
അധരങ്ങളുരുവിടും ആ നാമ മന്ത്രത്തില്‍
ആത്മാവിലെന്നും തേനമ്റ്തം
അവിടുത്തെ പദ പത്മം പൂജിതമാക്കിയാല്‍
ആശ്രിതര്‍ക്കെന്നെന്നുമഭയം.........../എന്തെന്തു....
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment