തിരുസാനിധാനത്തില്‍ അണഞ്ഞിടുമ്പോള്‍
ഗുരുവായുരപ്പാ...എന്‍...അകം കുളിരും
തിരുവുടലഴകിന്റെ അരുണിമയില്‍ എല്ലാം
എരിയുന്ന മനസ്സിനു ശാന്തി നല്‍കും.........../തിരു...
സ്വരപദമറിയുന്ന പോലെ നിന്നെ..
കരളിന്റെയുള്ളിലെ കവിതയാക്കും
ഇരുകയ്യും കൂപ്പി നിന്നവതാര ലീലയാം
അരുമ സങ്കീര്‍ത്തനമാലപിക്കും.................../തിരു..
ശക്തിസ്വരൂപാ ..എന്‍..ചിന്തക്കനുപാതം
വ്യക്തിയായ് ഞാനെന്നുമാശ്രയിക്കും
മുക്തിപ്രഭാപൂര സഞ്ജയമാകുവാന്‍
ഭക്തിയാലെന്‍ മനമാദരിക്കും..................../തിരു..
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment