കണ്ണനെന്നുള്ളില്‍ തിളങ്ങിക്കളിക്കുമ്പോള്‍
വര്‍ണ്ണങ്ങള്‍ക്കേഴുഭംഗീ
കണ്ണടച്ചാലുമെന്‍ കണ്ണുതുറന്നാലും
വര്‍ണ്ണിക്കാനാവാത്ത് ഭംഗി.............../കണ്ണ...
ശ്രീലക വാതില്‍ തുറക്കുമ്പോള്‍ കണ്ണന്റെ
ശ്രീയെഴും മേനി പരത്തും ഭംഗീ..
ശ്രീവല്‍സം ചാര്‍ത്തിയാ പട്ടുടയാടയില്‍
ശ്രീഹരിയെ കാണാന്‍ എത്ര ഭംഗീ.........../കണ്ണ....
കമനീയ സുന്ദര ഭാവ പ്രഭാപൂരം
കണികണ്ടുണര്‍ന്നാലോ എന്നും ഭംഗീ
കരുണതന്‍ പാലാഴി ചൊരിയുന്ന മാത്രയില്‍
കവിയും മനസ്സുകള്‍ക്കേറെ ഭംഗീ........./കണ്ണ...
Sunday, October 26, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment