Sunday, October 26, 2008

ആനന്ദഭൈരവീ രാഗത്തില്‍ അറിയാതെ
ആരോമലേ ഞാന്‍ അലിഞ്ഞു പാടി
ആയിരം ആത്മാഭിലാഷങ്ങള്‍ എന്നെന്നും
അഴകേ നിനക്കായ് വിരിഞ്ഞു നിന്നൂ......../ആനന്ദ...
എന്‍ രാഗ ഭാവങ്ങള്‍ പൂത്തുലഞ്ഞീടുമ്പോള്‍
എന്തേ നീ പറയാതെ വിട്ടകന്നൂ..
എന്നുമെന്‍ സംഗീതം ആസ്വദിച്ചീടവെ
ഏകാന്ത വീധിയില്‍ പോയ് മറഞ്ഞൂ............./ആനന്ദ...
തന്ത്രികള്‍ മീട്ടിത്തളര്‍ന്നൊരെന്‍ തംബുരു
നിന്‍ വിരല്‍ തഴുകാതെ മൂകമായി
എന്മനോ വാടിതന്‍ മലരുകള്‍ നിന്നുടെ
ചുംബനമറിയാതെ കൊഴിഞ്ഞു പോയി......./ആനന്ദ...

No comments: