Sunday, October 26, 2008

ശൈവ വൈഷ്ണവ തേജസ്വരൂപം
ശൈശവ മോഹനനായി
ശൈലാ ശ്റ്ംഗതലത്തില്‍..സാക്ഷാല്‍
ശബരീഗിരിവാസനായി....................../ശൈവ..
മാറാവ്യാധിക്കു മറുവരുന്നേകുവാന്‍
മഹിഷീ നിഗ്രഹമോടേ..
പുലിവാഹനനായ് കലിയുഗ വരദനായ്
പന്തളത്തോമനയായി........................../ശൈവ..
അവതാര ലക്ഷ്യത്തിന്‍ സാഫല്യമായെന്നും
അവനിയില്‍ അത്ബുധമായി
ആരണ്യവാസനായ് ആമോദ ദായകന്‍
ആപല്‍ ബാന്ധവനായി.................../ശൈവ..

No comments: