Sunday, October 26, 2008

കണ്ണും കരളും കാണുന്നൂ നിന്‍
കമനീയത തന്‍ കാല്‍ വഴികള്‍
വിണ്ണില്‍ മണ്ണില്‍ വിടരുന്നൂ നിന്‍
വിസ്മയമായൊരു കതിരൊളികള്‍
വിശ്വം മുഴുവന്‍ വീശുന്നൂ നിന്‍
വശ്യത നിങ്ങിയ ചാരുതകള്‍
സുഖദം സുഭഗം സുലളിതമാക്കിയ
സുസുമിതമായൊരു ചേരുവകള്‍
പ്രപഞ്ച ഗാനം പ്രഫുല്ലമാക്കീയ
പ്രമദ മനോഞ്ജ വിതാനങ്ങള്‍
പരമാനന്ദം പകലൊളി പൂശിയ
പരമോന്നതമാം പൂവിളികള്‍
കവര്‍ന്നു നിന്നില്‍ കൗതുകമോടെ
കവിളില്‍ നുള്ളാന്‍ കൈവിളികള്‍
പകര്‍ന്നു നില്‍ക്കും നിന്‍ ചേവടികള്‍
നുകര്‍ന്നു നില്‍ക്കാന്‍ കളമൊഴികള്‍
നമിയ്ക്കയെന്നും കൈകള്‍ കൂപ്പി
നമുക്കു ചുറ്റും നല്ലതിനായ്...

No comments: